മോസ്കോ: 300 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിന് ടേക്ക് ഓഫിനിടെ തീപിടിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫെബ്രുവരി 4 ന് ഫൂക്കറ്റിൽ നിന്ന് മോസ്കോയിലേക്ക് പറന്ന റഷ്യയുടെ അസൂർ എയർ വിമാനം, ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ പിടിച്ച ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിൽ ഉള്ളത്. ഉടൻ തന്നെ തീപിടിത്തം കണ്ടെത്തുകയും ഫൂക്കറ്റ് എയർപോർട്ട് അധികൃതരെ അറിയിക്കുകയും ചെയ്തതോടെ ടേക്ക് ഓഫ് റദ്ദാക്കി.
#SANCTIONS: Engine blew up on a Russian Azur Air Boeing 767-300ER as it was taking off from Phuket, #Thailand to Moscow, #Russia.
All flights cancelled at the Thai airport from Saturday 4:30pm to Sunday morning. Time for all countries to stop allowing Russian airlines planes. pic.twitter.com/PNMKnvWNIj— Igor Sushko (@igorsushko) February 5, 2023
ബോയിംഗ് 767-300ഇആർ വിമാനത്തിൽ തീ പിടിത്തമുണ്ടാകുമ്പോൾ അതിൽ ഏകദേശം 300 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് റഷ്യൻ എയർലൈൻ അറിയിച്ചു. 26 വർഷം പഴക്കമുള്ള ഈ വിമാനം 2015 മുതൽ അസൂർ എയറിൽ സർവ്വീസ് നടത്തുന്നുണ്ടെന്ന് മെട്രോ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments