അഞ്ച് വർഷത്തിനിടയിൽ റെക്കോർഡ് വിറ്റുവരവുമായി കേരള ചിക്കൻ. കേരളത്തിന്റെ സ്വന്തം ചിക്കൻ എന്ന പെരുമയോടെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കേരള ചിക്കൻ ആരംഭിച്ചത്. അഞ്ച് വർഷത്തിനിടയിൽ 150.20 കോടി രൂപയുടെ നേട്ടമാണ് കേരള ചിക്കൻ കൈവരിച്ചിരിക്കുന്നത്. 2019- 20 കാലയളവിലാണ് കേരള ചിക്കൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ 6.29 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കേരള ചിക്കന് സാധിച്ചിട്ടുണ്ട്.
കോവിഡ് കാലയളവിൽ 9.51 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. 2022-23 സാമ്പത്തിക വർഷം 66.27 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതി മുഖാന്തരം 400 കുടുംബങ്ങൾക്കാണ് സ്ഥിരം വരുമാനം ഉണ്ടായിരിക്കുന്നത്. കൂടാതെ, വിൽപ്പനശാലകൾക്ക് ശരാശരി 87,000 രൂപ മാസ വരുമാനവും, ഫാം ഇന്റഗ്രേഷൻ വഴി രണ്ട് മാസത്തിലൊരിക്കൽ 50,000 രൂപ കോഴി കർഷകർക്കും ലഭിക്കുന്നതാണ്. കേരള ചിക്കന്റെ പ്രതിദിന ശരാശരി വിൽപ്പന 24,000 കിലോയാണ്. കേരളത്തിലുടനീളം കേരള ചിക്കന്റെ 307 ഫാമുകളും, 104 വിൽപ്പനശാലകളുമാണ് ഉള്ളത്.
Post Your Comments