KeralaLatest NewsNews

ന്യായ വിലയ്ക്ക് ചിക്കൻ: മുഖ്യമന്ത്രിയുടെ കേരള ചിക്കന്‍ പദ്ധതി ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം

2018 ഡിസംബര്‍ 30നാണ് കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി എന്ന പേരില്‍ മുഖ്യമന്ത്രി ഫേസ്ബുക്ക്  പോസ്റ്റിട്ടത്

തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം. കേരള സർക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് രസകരമായ കമന്റുകളിട്ട് കുത്തിപ്പൊക്കിയിരിക്കുന്നത് .

എത്ര മനോഹരമായ ആചാരങ്ങൾ , എന്തൊരു കരുതൽ എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്. എൻ്റെ വീട്ടിൽ ഇപ്പൊ കേരള ചിക്കൻ ഇല്ലാതെ ആരും ആഹാരം കഴിക്കറില്ല, നന്ദി പ്രിയപെട്ട സഖാവേ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. സാറിന്റെ കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞോ ?കിലോക്ക് ഇപ്പൊ 230 ആയി,വല്ല വിവരവും ഉണ്ടോ എന്നും ചിലർ ചോദിക്കുന്നു.

Read Also  :  ‘ആഡംബരമല്ല സ്വഭാവശക്തിയാണ് മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നത്’: സ്വയം കുടചൂടിയ പ്രധാനമന്ത്രിയെ കുറിച്ച്‌ കങ്കണ

2018 ഡിസംബര്‍ 30നാണ് കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി എന്ന പേരില്‍ മുഖ്യമന്ത്രി ഫേസ്ബുക്ക്  പോസ്റ്റിട്ടത്. വര്‍ഷം മുഴുവന്‍ കിലോക്ക് 90 രൂപ നിരക്കില്‍ കോഴികളെ ലഭ്യമാക്കുമെന്നും കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ നൽകുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

അതേസമയം, 240 രൂപയാണ് ഇന്ന് കോഴിക്കോട് നഗരത്തില്‍ ഒരു കിലോ കോഴിയിറച്ചിയുടെ വില. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത വില ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്. തമിഴ്‌നാട് ലോബിയാണ് വിലകൂട്ടുന്നത് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button