Latest NewsKeralaNews

ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ലോഡ്ജ് മുറിയിലേക്ക് വിളിച്ച് വരുത്തി, ഹണിട്രാപ്പിലൂടെ തട്ടാൻ ശ്രമിച്ചത് 10 ലക്ഷം

മാരാരിക്കുളം: ഹോംസ്‌റ്റേ ഉടമയെ ഹണി ട്രാപ്പിൽപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയും മുഖ്യ ആസൂത്രകയുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി. തൃശൂർ മോനടി, വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യ (35) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സൗമ്യയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഒന്നരവർഷത്തോളം ഒളിവിലായിരുന്ന ഇവർ വിദേശത്തുനിന്ന് മടങ്ങിവരുമ്പോൾ ശനിയാഴ്‌ച തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്.

മാരാരിക്കുളം വാറാൻ കവലയ്‌ക്ക്‌ സമീപം ഹോംസ്‌റ്റേ നടത്തുന്നയാളുമായി സൗമ്യ സൗഹൃദത്തിലായി. ത്യശൂരിലെ മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളിലേക്ക് ലൈംഗികബന്ധത്തിനായി വിളിച്ച് വരുത്തി. ശേഷം ഇയാളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി. ഇവിടെ വെച്ച് ഇയാളെ മർദിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് കേസ്. റിസോർട്ട് ഉടമയെ കാണാനില്ലെന്ന് കാട്ടി ഇയാളുടെ കുടുംബം പരാതി നൽകിയതോടെയാണ് സൗമ്യയുടെ കഥ പുറംലോകം അറിയുന്നത്. സുന്ദരി സൗമ്യ എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്.

കൃത്യത്തിനുശേഷം വിദേശത്തേക്ക്‌ കടന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മണ്ണഞ്ചേരി പൊലീസ് അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചെയ്‌ത്‌ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ പാർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button