Latest NewsKeralaNewsBusiness

കുടുംബശ്രീ കേരള ചിക്കൻ: 100 കോടി വിറ്റുവരവ് നേടി

2017 നവംബറിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്

കേരളത്തിലെ വിവിധ ജില്ലകളിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. ഉപയോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

പൊതു വിപണിയിൽ ഉള്ളതിനേക്കാൾ വിലക്കുറവിലാണ് കേരള ചിക്കൻ വിൽക്കുന്നത്. 2017 നവംബറിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് 100 കോടി വിറ്റുവരവ് എന്ന നേട്ടം കൈവരിച്ചത്.

Also Read: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത​യിലെത്തിയ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക്കാരി മ​രി​ച്ചു

വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി ആരംഭിച്ചത്. ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്‌ലെറ്റുകൾ നടത്തുന്ന വനിതകളും ഉൾപ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകർക്കാണ് ഈ നേട്ടത്തിന്റെ പ്രയോജനം ലഭിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് 79 ലക്ഷം കിലോ ചിക്കനാണ് ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button