Latest NewsNews

ബന്ധുവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പോയ യുവാവിന് കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് പൊലീസ് മർദ്ദനം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബന്ധുവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പോയ യുവാവിന് കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് പൊലീസ് മർദ്ദനം. ഛത്തീസ്ഗ‍ഡ് സ്വദേശിയായ യുവാവിനെയാണ് മധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരുടെ മുന്നിൽ വച്ചായിരുന്നു മര്‍ദ്ദിച്ചത്. വാഹനത്തിന് മലിനീകരണ സ‍ർട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴ ഈടാക്കുന്നത് യുവാവ് ഫോണില്‍ ചിത്രീകരിച്ചതാണ് പൊലീസുകാരനെ പ്രകോപിപ്പിച്ചത്.

ഷാദോളിലെ ബന്ധുവിന്റെ വീട്ടില്‍ പോവുകയായിരുന്നു യുവാവും കുടുംബവും. വാഹനം അമിത വേഗതയിലായിരുന്നു. പൊലീസുകാര്‍ കൈ കാണിച്ചപ്പോള്‍ അല്‍പം മാറി സ്കിഡ് ചെയ്താണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിന്നത്. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ചത്. വാഹനമോടിച്ച യുവാവാണ് പൊലീസ് പിഴയിടാക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

അഭിനവ് റായ് എന്ന പൊലീസുകാരനാണ് യുവാവിനെ മര്‍ദ്ദിച്ചത്. യുവാവിന്‍റെ ബന്ധുക്കള്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് മര്‍ദ്ദനം തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button