ഒട്ടാവ: ദ്വിദിന സന്ദർശനത്തിനായി കനേഡിയൻ വിദേശകാര്യമന്ത്രി ജോളി നാളെ ഇന്ത്യയിലെത്തും. ജോളിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനും വേണ്ടിയാണ് സന്ദർശനം നടത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ജോളി കൂടിക്കാഴ്ച നടത്തും. കാനഡയുടെ ഇൻഡോ-പസഫിക് നയത്തെ ആധാരമാക്കി ഇന്ത്യയുമായുള്ള സഹകരണം മുന്നോട്ട് കൊണ്ടു പോകുന്നതിനെ കുറിച്ച് ഇരുനേതാക്കളും സംസാരിക്കും. വിവിധ മേഖലകളിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തിനെ കുറിച്ചുള്ള കാര്യങ്ങളും ചർച്ചാ വിഷയമാകും. നമ്മുടെ ഇന്തോ- പസഫിക് നയത്തിലൂന്നി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോളി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തും.
Post Your Comments