Latest NewsKerala

ചിന്ത വീണ്ടും വിവാദത്തിൽ: 3 വർഷമായി താമസം കുടുംബത്തോടൊപ്പം പഞ്ചനക്ഷത്ര റിസോർട്ടിൽ- ഈ ത്യാഗം മനസ്സിലാക്കണമെന്ന് വാചസ്പതി

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ വീണ്ടും വിവാദം. ചിന്താ ജെറോമും കുടുംബവും മൂന്നു വർഷങ്ങളായി കുടുംബത്തോടൊപ്പം പഞ്ചനക്ഷത്ര റിസോർട്ടിൽ ആണ് താമസമെന്നു മലയാളി വാർത്ത ചാനൽ പുറത്ത് വിട്ടിരുന്നു. റിസോർട്ടിലെ മൂന്നു മുറികളുള്ള ഒരു അപ്പാർട്ടുമെന്റിന് മറ്റുള്ളവർ നൽകുന്ന വാടക ദിവസം 20,000 രൂപ ആണെന്ന് സോഷ്യൽ മീഡിയയിൽ പലരും ആരോപിക്കുന്നു. അതേസമയം, തനിക്ക് വീടുപണി നടക്കുന്നതിനാലാണ് താനും കുടുംബവും റിസോർട്ടിൽ കഴിയുന്നതെന്നാണ് ചിന്ത വ്യക്തമാക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്തെത്തി.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:

നിങ്ങളറിഞ്ഞോ? കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നമ്മുടെ യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താകുലാ ജെറോം കൊല്ലത്തെ ഡീ ഫോർട്ട് റിസോർട്ടിലെ മൂന്ന് മുറികളുള്ള ഒരു അപ്പാർട്ട്മെൻ്റിൽ അമ്മയോടൊപ്പം ഞെങ്ങി ഞെരുങ്ങി കഴിഞ്ഞു വരികയാണത്രേ. സ്വന്തം വീട് പുതുക്കി പണിയുന്നത് കൊണ്ടാണ് ഈ ‘കുല സ്ത്രീ’ ഇത്രയും ത്യാഗം സഹിച്ച് റിസോർട്ടിൽ കഴിയുന്നത്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം വരാൻ ഇങ്ങനെ ത്യാഗം സഹിക്കുന്ന സഖാവിൻ്റെ കഷ്ടപ്പാട് ആരും കാണാതെ പോകരുത്.

ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന റിസോർട്ടിനെ സഹായിക്കാനാണ് സഖാവ് അവിടെ താമസിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാലും നമ്മൾ സഖാക്കൾ അത് വിശ്വസിക്കരുത്. അത് വെറും വരട്ട് തത്വവാദമാണ്. കേരളത്തിൻ്റെ ഒന്നാം നമ്പർ പദവി കളയാനുള്ള ഗൂഢ നീക്കത്തിൻ്റെ ഭാഗമായും ആഗോള കുത്തകകളുടെ സംഘടിത ശ്രമമായും വേണം നമ്മൾ ഇതിനെ കാണാൻ. ലാൽ സലാം.
……….
Malayalivartha insideൽ കൂടി ഈ വാർത്ത പുറത്തെത്തിച്ച മോത്തിരാജേഷിന് അഭിനന്ദനങ്ങ

shortlink

Related Articles

Post Your Comments

Related Articles


Back to top button