MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘അയ്യപ്പന് ശേഷം ഇനി വേഷമിടുന്നത് ഗന്ധര്‍വ്വനായി’: വിമര്‍ശിക്കുന്നവര്‍ക്ക് തുടരാമെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നത് എന്നും വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന്‍. മാളികപ്പുറം ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയത്. മാളികപ്പുറം സിനിമയുടെ പേരില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ തന്നെ വളരെ വേദനിപ്പിച്ചെന്നും ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും താന്‍ ചിന്തിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ;

‘മാളികപ്പുറം സിനിമയുടെ പേരില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ തന്നെ വളരെ വേദനിപ്പിച്ചു. ഇനി ഇത്തരത്തിലുള്ള സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം.’

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.

ഹൈപ്പർ പിഗ്മെന്റേഷൻ തടയാൻ ചില വീട്ടുവൈദ്യങ്ങൾ മനസിലാക്കാം

ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് തമിഴ്നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, താരങ്ങളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button