കോട്ടയം: മുക്കുപണ്ടം പണയം വച്ചു പണംതട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അതിരമ്പുഴ കാണക്കാരി ആശുപത്രിപ്പടി തേനാകര ഇല്ലത്ത് ടി.ടി. ശംഭു (27) വിനെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റു ചെയ്തത്.
Read Also : സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് വെളിപ്പെടുത്തി എക്സൈസ് മന്ത്രി: ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍
ഇന്നലെ വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ ആര്‍പ്പൂക്കര പനമ്പാലം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണം എന്ന വ്യാജേനെ 90.500 ഗ്രാം മുക്കുപണ്ടം പണയംവച്ചു 3,40,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
സ്വര്‍ണ്ണം പരിശോധിച്ചതില്‍ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നുകയും, ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments