KeralaLatest NewsNews

ബജറ്റ് 2023; അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കും

തിരുവനന്തപുരം: ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്‍റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.
നിയമസഭയിൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ്  ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്.
സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. അതിദാരിദ്ര്യം തുടച്ചു നീക്കാൻ സർക്കാർ തിരിച്ചറിയൽ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞുവെന്ന് ധനമന്ത്രി സഭയിൽ അറിയിച്ചു.
സംസ്ഥാനത്തെ ഓരോ പട്ടിക വർഗ കുടുംബത്തിനും ഒരു ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കും. വിവിധ ഏജൻസികളുടെ പ്രതിനിധകൾ കൂടി ഉൾപ്പെടുന്ന ഒരു ജനകീയ കമ്മിറ്റി ഉപജീവന പദ്ധതികൾ തയാറാക്കുവാൻ സഹായിക്കും.

പദ്ധതി പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുക ഗഡുക്കളായി നൽകും. ഊരുകളിൽ താമിസിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ സഹായം ലഭിക്കും. ഈതിനായി 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button