ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ ഭിന്നശേഷിക്കാരെ ആക്ഷേപിക്കുന്ന വാക്ക് ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും എന്ന വിഭാഗത്തിലെ ‘മന്ദബുദ്ധി’ എന്ന പരാമര്‍ശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സംഭവത്തില്‍ നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാന ബജറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാത്തതില്‍ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം.
തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച തുകയുടെ വിശദാംശങ്ങളടങ്ങിയ അനുബന്ധത്തിലെ സാമൂഹിക സുരക്ഷിതത്വം എന്ന ഭാഗത്താണ് ഈ പരാമര്‍ശം. ബജറ്റിന്റെ പേജ് നമ്പര്‍ 34ല്‍ ആണ് പരാമര്‍ശം. . മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെ ആക്ഷേപിക്കുന്ന രീതിയില്‍ അനുബന്ധം തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സേവ് ദ ഫാമിലി പ്രസിഡന്റ് കെ മുജീബ് മുന്നോട്ടുവന്നിട്ടുണ്ട്.
Post Your Comments