തിരുവനന്തപുരം: ബജറ്റിൽ ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങിയുള്ള പ്രതിഷേധങ്ങള്‍ കടുക്കുകയാണ്. ബജറ്റിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന് ഉള്ള പ്രഖ്യാപനത്തെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ പങ്കുവച്ചത്.
‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു. സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന തരത്തിലുള്ള പോസ്റ്റർ ആണ് ഇത്. നിരവധി പേരാണ് ഇത് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ ഈ ചിത്രം പങ്കിട്ട് ‘ആരാണ് ഇത് ചെയ്‌തത് എന്ന് ‘കുറിച്ചു. ‘സ്വാഭാവികം’, ‘ഇങ്ങനെ പൊയാൽ ശ്വസിക്കുന്ന വായുവിന് വരെ സെസ് വരും’, ‘ഇതിലും വലിയൊരു പ്രതിഷേധം സ്വപ്നങ്ങളിൽ മാത്രം’ എന്നെല്ലാമാണ് പോസ്റ്ററിനോടുള്ള പ്രതികരണം.
Post Your Comments