
മൂന്നാര്‍: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്, മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. ഇരുവരും ഒരേ നാട്ടുകാരാണ്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് ടി.ടി.സി വിദ്യാർത്ഥിനിയായ പാലക്കാട് സ്വദേശിനി പ്രിൻസിക്ക് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Post Your Comments