KeralaLatest NewsNews

സ്വിറ്റ്സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിന് പ്രതികാരമായി ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കാസർഗോഡ്: വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കാസർഗോഡ് സ്വദേശിയായ എരിഞ്ഞിപ്പുഴ മുസ്തഫയെ ആണ് അറസ്റ്റ് ചെയ്തത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞാണ് മുസ്തഫ ബൈബിള്‍ കത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ യുവാവിനെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും ആവശ്യമുയർന്നിരുന്നു.

കേരളത്തിലെ സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കാനുള്ള ബോധപൂര്‍വ്വ ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാതായി പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞ ക്രിസ്മസിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സർക്കാർ ഓഫീസുകളിൽ മതപരമായ ആഘോഷങ്ങൾ പാടില്ലെന്ന് പറഞ്ഞായിരുന്നു പുൽക്കൂട് തകർത്തത്.

മേശപ്പുറത്ത് വച്ച ബൈബിൾ വെളിച്ചെണ്ണ ഒഴിച്ച് കത്തിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന് മുകളില്‍ ബൈബിളിന്റെ പേജുകള്‍ കമഴ്‌ത്തി വച്ച്‌ കത്തിക്കുകയായിരുന്നു. ഈ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് ബേഡകം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button