തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിന് പിന്നാലെ സമാന ആരോപണത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങിയേക്കുമെന്ന് സൂചന. യുവജന കമ്മീഷന് ചെയര്‍പേഴ്സണായ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിന്റെ പേരില്‍ കോപ്പിയടി, മൗലികമായ പിഴവ് തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖരുടെ ഡോക്ടറേറ്റുകളുടെ സത്യാവസ്ഥയെ കുറിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച ‘വാഴക്കുല’ എന്ന കവിത വൈലോപ്പിള്ളിയുടേതെന്ന് പ്രബന്ധത്തില്‍ എഴുതിയതിന്റെ പിന്നാലെയാണ് ചിന്ത വിവാദത്തില്‍പ്പെട്ടത്. പിന്നാലെയാണ് ചിന്ത വിവാദത്തില്‍പ്പെട്ടത്. പിന്നാലെ തനിക്ക് തെറ്റുപറ്റിയതായി ചിന്ത സമ്മതിച്ചിരുന്നു. പ്രബന്ധത്തില്‍ മാനുഷികമായ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന ചിന്തയുടെ കുറ്റസമ്മതത്തിന് പിന്നാലെ, ‘തട്ടിപ്പ് ഡോക്ടറേറ്റ് ബിരുദ’ക്കാരെ പൊതുസമക്ഷം തുറന്ന് കാണിക്കാനുള്ള ശ്രമത്തിലാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി പ്രവര്‍ത്തകര്‍.
ഡോക്ടറേറ്റ് ബിരുദമുള്ള, മുഴുവന്‍ സമയ രാഷ്ട്രീയക്കാരുടെ ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിക്കുമെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കെ.ടി. ജലീല്‍, ചിന്ത ജെറോം എന്നിവര്‍ക്ക് പുറമെ മുന്‍ എം.പി. പി.ബിജു, സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം ഷിജു ഖാന് തുടങ്ങിയവരുള്‍പ്പെടെയുള്ള പ്രമുഖരുടെ ഡോക്ടറേറ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടേക്കുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
നിലവിലെ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ കേരള സര്‍വകലാശാലയില്‍ ആത്മാര്‍ഥതയോടെ പരിശ്രമിക്കുന്ന നിരവധി ഗവേഷണ വിദ്യാര്‍ഥികളുടെയും സത്യസന്ധമായി വര്‍ഷങ്ങളെടുത്ത് ഡോക്ടറേറ്റ് നേടിയവരുടെയും വിശ്വാസ്യതയാണ് ഇവര്‍ മൂലം ചോദ്യം ചെയ്യപ്പെടുന്നത്. കേരള സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയില്ലായ്മ തുറന്നുകാണിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി പറയുന്നത്.
Post Your Comments