KottayamKeralaNattuvarthaLatest NewsNews

പ്രീ​പ്രൈ​മ​റി അ​ധ്യാ​പി​ക ആ​യ​യെ മ​ര്‍ദ്ദി​ച്ചെ​ന്ന് പ​രാ​തി : സംഭവം സ്‌​കൂ​ൾ കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍വെ​ച്ച്

ന​ഗ​ര​സ​ഭ 16ാം വാ​ര്‍ഡി​ലെ ഇ​രു​വ​ള്ളി​പ്ര ഗ​വ.​എ​ല്‍.​പി സ്‌​കൂ​ളി​ല്‍ ആണ് സംഭവം

തി​രു​വ​ല്ല: പ്രീ​പ്രൈ​മ​റി അ​ധ്യാ​പി​ക ആ​യ​യെ മ​ര്‍ദി​ച്ചെ​ന്ന് പ​രാ​തി. ഇ​രു​വ​രും ത​മ്മി​ൽ നി​ര​വ​ധി ത​വ​ണ വാ​ക്കേ​റ്റ​വും സം​ഘ​ര്‍ഷ​വും ഉ​ണ്ടാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ 16ാം വാ​ര്‍ഡി​ലെ ഇ​രു​വ​ള്ളി​പ്ര ഗ​വ.​എ​ല്‍.​പി സ്‌​കൂ​ളി​ല്‍ ആണ് സംഭവം. ഇ​വ​രെ നി​രീ​ക്ഷി​ക്കാ​ൻ സ്‌​കൂ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി ടി.​വി കാ​മ​റ​ക്ക്​ മു​ന്നി​ല്‍വെ​ച്ചാ​ണ് കൈ​യേ​റ്റം ന​ട​ന്ന​ത്. പ്രീ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പി​ക​യാ​യ ശാ​ന്ത​മ്മ സ​ണ്ണി​യാ​ണ് സ്‌​കൂ​ളി​ലെ ആ​യ ബി​ജി മാ​ത്യു​വി​നെ അ​ടി​ച്ച​ത്.

Read Also : പ്രമേഹ നിയന്ത്രണം മുതൽ മെച്ചപ്പെട്ട ദഹനം വരെ: പാവയ്ക്കയുടെ ആശ്ചര്യപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം

സ്‌​കൂ​ൾ കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍വെ​ച്ചാ​ണ് സം​ഭ​വം നടന്നത്. വീഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി. ശാ​ന്ത​മ്മ​യും ബി​ജി​യും ത​മ്മി​ല്‍ ഏ​റെ നാ​ളാ​യി സ്‌​കൂ​ളി​ല്‍ നി​ര​ന്ത​രം വ​ഴ​ക്കു​കൂ​ടാ​റു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍ഷം ശാ​ന്ത​മ്മ സ​ണ്ണി​യു​ടെ പ​രാ​തി​യി​ല്‍ ബി​ജി മാ​ത്യു​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തേ തു​ട​ര്‍ന്നു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ല്‍ക്കു​ന്ന​തി​നി​ടെ​യാ​ണ് പുതിയ സം​ഭ​വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button