ThrissurKeralaNattuvarthaLatest NewsNews

ബൈ​ക്കി​ലെ​ത്തി​യ ആ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി

പു​ല്ലൂ​റ്റ് കോ​ഴി​ക്ക​ട​യി​ൽ താ​മ​സി​ക്കു​ന്ന ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ൾ വി​ട്ടു​വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥിനി​യെ ബൈ​ക്കി​ലെ​ത്തി​യ ആ​ൾ മി​ഠാ​യി കൊ​ടു​ത്ത് പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. മി​ഠാ​യി വാ​ങ്ങാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന കു​ട്ടി​യെ സി​റി​ഞ്ചു​ കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ച്ച​താ​യും പ​റ​യു​ന്നു.

Read Also : കാട്ടറബികള്‍ എന്നു കളിയാക്കിയ അറബ് ലോകം തന്നെ വേണ്ടി വന്നു അദാനിയെ രക്ഷിക്കാന്‍, ആര്‍എസ്എസിനോട് കെ.എം ഷാജി

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് ചാ​പ്പാ​റ​യി​ൽ ബ​സ് ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ സ്റ്റാ​ർ ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. പു​ല്ലൂ​റ്റ് കോ​ഴി​ക്ക​ട​യി​ൽ താ​മ​സി​ക്കു​ന്ന ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതോടെ പേടിച്ച കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആ​ളെ ക​ണ്ടു​പി​ടി​ക്കാ​നാ​യി​ല്ല. ഉ​യ​ര​മു​ള്ള യു​വാ​വ് ത​ല​യി​ൽ ഹെ​ൽ​മ​റ്റി​ന് പ​ക​രം തൊ​പ്പി​പോ​ലു​ള്ള​താ​ണ് ധ​രി​ച്ചി​രി​ക്കു​ന്നതെന്നും മ​ഞ്ഞ ദ്രാ​വ​ക​മാ​ണ് സി​റി​ഞ്ചി​ൽ ഉ​ള്ള​തെ​ന്നും കു​ട്ടി പ​റ​ഞ്ഞു.

പി​താ​വ് ഇ​തു​സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച രേ​ഖാ​മൂ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ബൈ​ക്കു​കാ​ര​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button