കൊച്ചി: നടൻ ബാലയും, യൂട്യൂബറായ സീക്രട്ട് ഏജന്റും, സന്തോഷ് വര്‍ക്കിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളും പ്രശ്‌നങ്ങളും കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ആരോപണം. ഉണ്ണി മുകുന്ദനെ തകർക്കാൻ എതിരാളികൾ ഒന്നിച്ച് എത്തിയിരിക്കുന്നുവെന്നും മൂവരും ആസൂത്രണം ചെയ്ത് ഉണ്ണി മുകുന്ദന് പണികൊടുത്തതാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ, വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാല.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് ബാല പറഞ്ഞു. കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന തന്റെ ആരോഗ്യവിവരം അന്വേഷിക്കുന്നതിനാണ് യൂട്യൂബർ സായി കൃഷ്‌ണൻ വന്നതെന്നും സന്തോഷ് വർക്കിയും ആ സമയത്ത് യാദൃച്ഛികമായി വീട്ടിലെത്തിയതാണെന്നും ബാല പറയുന്നു. കുറച്ചു സമയം ഇരുന്നു സംസാരിച്ച് ഒരുമിച്ച് ഫോട്ടോ എടുത്തു പിരിഞ്ഞു എന്നതിൽ കവിഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ഒരർത്ഥവും ആ ഫോട്ടോയ്ക്ക് ഇല്ലെന്നും ബാല കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
‘ഇതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അല്ലാതെ സോഷ്യൽ മീഡിയയിൽ, ഓൺലൈൻ ചാനലുകളിൽ പറയുന്നതുപോലെ പുതിയ ബെൽറ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല. ഉണ്ണിയുടെ സിനിമയിൽ അഭിനയിച്ചപ്പോൾ പ്രതിഫലം സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായി അത് ഞാൻ തുറന്നു പറഞ്ഞു. പറയാൻ ഉള്ളത് ആരുടെ മുഖത്തു നോക്കിയും പറയും. വെറുപ്പ് മനസ്സിൽ വച്ച് പുലർത്തുന്ന ആളല്ല ഞാൻ. ഉണ്ണിയോടും പറയാൻ ഉള്ളത് പറഞ്ഞു. അതിൽ കവിഞ്ഞ് അവൻ എന്റെ ശത്രു അല്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാൻ ഉള്ളത് നമ്മൾ ആരും നില മറന്നു സംസാരിക്കരുത്. സായി കൃഷ്ണയുടെ യൂട്യൂബ് വിഡിയോ ഞാൻ കേട്ടതാണ്. നമ്മൾ എന്നും മറ്റുള്ളവർക്ക് മാതൃകയായിരിക്കണം, അഭിനേതാക്കൾ പ്രത്യേകിച്ചും. പൊതുജനങ്ങൾ നമ്മളെ കണ്ട് ഒരുപാടു കാര്യങ്ങൾ അനുകരിക്കാറുണ്ട്. അങ്ങനെ മാതൃകയാക്കേണ്ട ഒരാൾ തെറി വിളിച്ചത് ഒട്ടും ശരിയായില്ല. സമൂഹത്തിനു കാണിച്ചു കൊടുക്കുന്ന മാതൃക ഇതാണോ,’ ബാല ചോദിച്ചു.
പക്ഷേ സായി എന്നെ കാണാൻ വന്നത് ഇതൊന്നും സംസാരിക്കാനല്ല. എനിക്ക് സുഖമില്ലാതിരിക്കുന്നതുകൊണ്ടു കാണാൻ വന്നതാണ്, ഞാൻ ആരെയും കൂട്ടുപിടിച്ച് ഒന്നും ചെയ്യാറില്ല. ഞാൻ തനിയെ നടക്കുന്നവനാണ്. വലിയൊരു ദൈവ വിശ്വാസി ആണ്. ദൈവത്തിനു നിരക്കാത്തത് ഒന്നും ചെയ്യില്ല. ആരെയും വഞ്ചിക്കുകയോ ഗൂഢാലോചന നടത്തുകയോ അപവാദം പറയുകയോ ചെയ്യുന്ന ആളല്ല ഞാൻ. പിന്നെ എന്തിനു സീക്രട്ട് ഏജന്റ്, ആറാട്ട് അണ്ണൻ എന്നിവരുമായി പുതിയ ബെൽറ്റ് ഉണ്ടാക്കണം? സോഷ്യൽ മീഡിയയിലെ ചർച്ചകൾ കാണുമ്പോൾ ചിരിയാണ് വരുന്നത്.’ ബാല വ്യക്തമാക്കി.
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവർ അറിയാൻ
നേരത്തെ, നടൻ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രതിഫല തർക്കം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന്‍ തന്നെ പറ്റിച്ചുവെന്ന് പറഞ്ഞാണ് ബാല വാര്‍ത്തകളില്‍ ഇടം നേടിയത്. തുടർന്ന്, ആരോപണങ്ങൾക്ക് മറുപടിയായി പ്രതിഫലം നൽകിയതിന്റെ തെളിവുകളുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു.
മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്‌ലോഗറും തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വാക്കുതര്‍ക്കത്തിന്റെ ഓഡിയോ വ്ലോഗര്‍ പുറത്തുവിട്ടിരുന്നു. സിനിമയെ വിമര്‍ശിച്ചതിനാണ് ഉണ്ണി മുകുന്ദന്‍ തന്നെ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാല്‍, തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി അവഹേളിച്ചതിനോടാണ് താന്‍ പ്രതികരിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ, ഉണ്ണി മുകുന്ദന്‍ ശരിക്കും ഗുണ്ടയാണെന്നും തന്നെ വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനായ ആറാട്ട് സന്തോഷ് വർക്കി രംഗത്ത് വന്നിരുന്നു.
Post Your Comments