Latest NewsNewsIndia

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റ്: ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2023ലെ കേന്ദ്ര ബജറ്റിനെയും ധനമന്ത്രി നിര്‍മല സീതാരാമനേയും പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ആശ്വാസമായി കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍

അടിസ്ഥാന സൗകര്യ വികസനത്തിന് 400 % അധിക തുക വിലയിരുത്തി. വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവര്‍ഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി. ധനമന്ത്രി നിര്‍മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 2047ല്‍ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാന്‍ എല്ലാവരും അണിചേരണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button