ThrissurLatest NewsKeralaNattuvarthaNews

ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയ്ക്കും മകനും ദാരുണാന്ത്യം

ശിവയുടെ ഭാര്യ ശെൽവി (39) മകൻ സതീഷ് കുമാർ (6) എന്നിവരാണ് മരിച്ചത്

തൃശൂർ: ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെൽവി (39) മകൻ സതീഷ് കുമാർ (6) എന്നിവരാണ് മരിച്ചത്.

Read Also : ബിബിസി ഡോക്യുമെന്ററി വിവാദം: നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ, ‘ബിബിസിയുടേത് ഇൻഫർമേഷൻ വാർ’ എന്നാരോപണം

ശെൽവി തുണി അലക്കികൊണ്ടിരിക്കുമ്പോൾ പുഴയിൽ കുളിക്കാനിറങ്ങിയ മകൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെൽവി ഒഴുക്കിൽപ്പെട്ടത്. തുടർന്ന്, ഇവരെ കാണാതെ പുഴയിൽ വന്ന് ബന്ധുക്കൾ നോക്കിയപ്പോഴാണ് ഒഴുക്കിൽ പെട്ട വിവരം അറിയുന്നത്. നാട്ടുകാർ തിരച്ചിൽ നടത്തി വെള്ളത്തിൽ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

ഷോളയാർ ഡാം പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം ചെയ്യാനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button