കൽപ്പറ്റ: നീലഗിരിയിലുണ്ടായ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. തൊണ്ടർനാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് (26) മരിച്ചത്.
Read Also : കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്ത് നിന്ന് അടൂര്‍ ഗോപാലകൃഷ്ണന് രാജിവച്ചു
കഴിഞ്ഞ ദിവസം ഗൂഡല്ലൂരിന് സമീപം പാടന്തറയിലാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോബിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹം ഗൂഡല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പാടന്തറയിലെ ബന്ധുവീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments