KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

ഉണ്ണി മുകുന്ദന് എതിരായ സൈബര്‍ ആക്രമണങ്ങളും പ്രശ്‌നങ്ങളും കരുതിക്കൂട്ടി ചെയ്തത്? : സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രം

കൊച്ചി: മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്‌ലോഗറും തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വാക്കുതര്‍ക്കത്തിന്റെ ഓഡിയോ വ്ലോഗര്‍ പുറത്തുവിട്ടിരുന്നു. സിനിമയെ വിമര്‍ശിച്ചതിനാണ് ഉണ്ണി മുകുന്ദന്‍ തന്നെ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാല്‍, തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി അവഹേളിച്ചതിനോടാണ് താന്‍ പ്രതികരിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ, ഉണ്ണി മുകുന്ദന്‍ ശരിക്കും ഗുണ്ടയാണെന്നും തന്നെ വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനായ ആറാട്ട് സന്തോഷ് വർക്കി രംഗത്ത് വന്നിരുന്നു.

പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ബീറ്റ്‌റൂട്ട് ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍

നേരത്തെ, നടൻ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രതിഫല തർക്കം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന്‍ തന്നെ പറ്റിച്ചുവെന്ന് പറഞ്ഞാണ് ബാല വാര്‍ത്തകളില്‍ ഇടം നേടിയത്. തുടർന്ന്, ആരോപണങ്ങൾക്ക് മറുപടിയായി പ്രതിഫലം നൽകിയതിന്റെ തെളിവുകളുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു.

ഇപ്പോഴിതാ നടൻ ബാലയും, യൂട്യൂബറായ സീക്രട്ട് ഏജന്റും, സന്തോഷ് വര്‍ക്കിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതോടെ, ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളും പ്രശ്‌നങ്ങളും കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഉണ്ണി മുകുന്ദനെ തകർക്കാൻ എതിരാളികൾ ഒന്നിച്ച് എത്തിയിരിക്കുന്നുവെന്നും മൂവരും ആസൂത്രണം ചെയ്ത് ഉണ്ണി മുകുന്ദന് പണികൊടുത്തതാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഉണ്ണി മുകുന്ദന് എതിരായ വിവാദങ്ങൾക്ക് പിന്നിലെ കാരണക്കാർ ഇവരാണെന്ന് തുടങ്ങിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button