Latest NewsNewsTechnology

ഫയർ ബോൾട്ട് ടോക്ക് അൾട്രാ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

1.39 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്

ഉപയോക്താക്കളുടെ ഇഷ്ട ബ്രാൻഡായ ഫയർ ബോൾട്ട് ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുള്ള ഫയർ ബോൾട്ട് ടോക്ക് അൾട്രാ സ്മാർട്ട് വാച്ചുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ, പിങ്ക്, ടീൽ എന്നിങ്ങനെ 6 കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന ഫയർ ബോൾട്ട് ടോക്ക് അൾട്രാ സ്മാർട്ട് വാച്ചുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് പരിചയപ്പെടാം.

1.39 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 240 × 240 പിക്ചർ റെസല്യൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചർ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട് വാച്ചിൽ സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുടെ പിന്തുണയുമുണ്ട്. 120- ലധികം സ്പോർട്സ് മോഡുകളാണ് പ്രധാന ആകർഷണീയത.

Also Read: ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഫയർ ബോൾട്ട് ടോക്ക് അൾട്രാ സ്മാർട്ട് വാച്ചുകളിൽ ഇൻ- ബിൽറ്റ് ഗെയിമുകൾ ലഭ്യമാണ്. ക്യാമറ, മ്യൂസിക് പ്ലേ ബാക്ക് എന്നിവയ്ക്കൊപ്പം കാലാവസ്ഥയും ട്രാക്ക് ചെയ്യാൻ സാധിക്കും. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് വാച്ചുകളുടെ വില 1,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button