പാറശാല: നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളിയാക്കാവിള ഗ്രേസ് നഴ്സിംഗ് കോളജില്‍ പഠിക്കുന്ന സുമിത്രനെ (19)ആണ് കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തഞ്ചാവൂര്‍ സ്വദേശിയായ സുമിത്രന് രണ്ടാം വർഷ നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ്. കോളജ് ഹോസ്റ്റലില്‍ നാലുപേരുള്ള മുറിയിലാണ് സുമിത്രനും താമസിച്ചിരുന്നത്. ക്ലാസുകഴിഞ്ഞ് റൂമില്‍ എത്തിയ സുമിത്രന് വിഷമിച്ച് ഇരിക്കുന്നത് കണ്ട സുഹൃത്തുക്കള്‍ കാരണം തിരക്കി. എന്നാല്‍, മറുപടി ഒന്നും പറഞ്ഞില്ല. തുടര്‍ന്ന്, ഉറങ്ങാന്‍ കിടന്ന് രാത്രി ഒന്നിന് ബാത്ത് റൂമില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയി. പിന്നെ തിരികെ വന്നില്ല.
രാവിലെ സുഹൃത്തുക്കള്‍ സുമിത്രനെ തിരക്കിയപ്പോള്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ, കളിയാക്കാവിള പൊലീസ് കേസെടുത്തു. സംഭവത്തില്‍, ദുരൂഹതയുള്ളതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments