Latest NewsNewsTechnology

ഫോൺ എടുക്കാൻ മറന്നാലും ഇനി കുഴപ്പമില്ല! കൂടുതൽ സ്മാർട്ട് ആകാൻ സ്മാർട്ട് വാച്ചുകളിൽ ഈ ഫീച്ചർ എത്തുന്നു

സ്മാർട്ട് വാച്ചിൽ വാട്സ്ആപ്പ് ലഭിക്കാനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്

നിത്യജീവിതത്തിൽ ഇന്ന് സുപ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സ്മാർട്ട് വാച്ചുകൾ. സ്മാർട്ട് ഫോണുകൾ വാഗ്ദാനം ചെയ്യുന്നതുപോലെ തന്നെ നിരവധി ഫീച്ചറുകൾ സ്മാർട്ട് വാച്ചിലും ലഭ്യമാണ്. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് സ്മാർട്ട് വാച്ചുകൾ എത്തിയിരിക്കുന്നത്. ഫോൺ എടുക്കാൻ മറന്നാലും, സ്മാർട്ട് വാച്ച് കെട്ടിയിട്ടുണ്ടെങ്കിൽ അതുവഴി വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സ്മാർട്ട് വാച്ചിൽ വാട്സ്ആപ്പ് ലഭിക്കാനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. വിയർ ഒഎസ് ത്രീ അല്ലെങ്കിൽ പുതിയ വേർഷനുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. കൂടാതെ, ഇത്തരം വാച്ചുകളിൽ ഇ-സിം സപ്പോർട്ട് ചെയ്യുകയും വേണം. ഇതോടെ, സ്മാർട്ട്ഫോൺ ഇല്ലെങ്കിലും സ്മാർട്ട് വാച്ചിലൂടെ ആശയവിനിമയം നടത്താൻ കഴിയുന്നതാണ്. ടെക്സ്റ്റ് മെസേജുകൾക്ക് പുറമേ, വോയിസ് മെസേജുകളും അയക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. ഇമോജികളിലൂടെയും മറുപടി നൽകാൻ സാധിക്കും. ഗാലക്സി വാച്ച് ഫോർ സീരീസ്, വാച്ച് ഫൈവ് സീരീസ്, ഗൂഗിൾ പിക്സൽ വാച്ച് തുടങ്ങിയവയിൽ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുമെന്നാണ് സൂചന.

Also Read: അദാനി ഗ്രൂപ്പിന് ധനസഹായവുമായി പൊതുമേഖല ബാങ്കുകൾ, വായ്പ നൽകുന്നത് ഈ ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button