വെയറബിൾസ് കയറ്റുമതിയിൽ വമ്പൻ വാർഷിക വളർച്ചയുമായി ഇന്ത്യ. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വെയറബിൾസ് കയറ്റുമതി 80.9 ശതമാനമായാണ് ഉയർന്നത്. ഇതോടെ, 2.51 വെയറബിൾ യൂണിറ്റുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തിരിക്കുന്നത്. ഇത്തവണ പ്രധാനമായും സ്മാർട്ട് വാച്ചുകൾക്കാണ് ആവശ്യക്കാർ വർദ്ധിച്ചിട്ടുള്ളത്.
വെയറബിൾസ് കയറ്റുമതിയിൽ ആഭ്യന്തര നിർമ്മാതാക്കളായ ബോട്ട് ആണ് ഉയർന്ന വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിർത്തിയത്. 25.6 ശതമാനം വിപണി വിഹിതമാണ് ബോട്ടിന് ഉള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 102.4 ശതമാനം വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. തൊട്ടുപിന്നിനായി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഫയർ- ബോൾട്ട് ആണ്. 12.4 ശതമാനം വിപണി വിഹിതമാണ് ഫയർ ബോൾട്ടിന് ഉള്ളത്.
Also Read: ‘ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ് രാജിവെക്കുക’: ആരോഗ്യമന്ത്രിക്കെതിരെ കെ സുധാകരൻ
11.9 ശതമാനം വിപണി വിഹിതവുമായി നോയ്സ് ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 97.3 ശതമാനം വളർച്ച നേടാൻ നോയിസിന് സാധിച്ചിട്ടുണ്ട്. നാലാം സ്ഥാനം നേടിയത് ബോൾട്ട് ഓഡിയോ ആണ്. അതേസമയം, കയറ്റുമതി ചെയ്ത ആദ്യ അഞ്ച് വെയറബിൾ ബ്രാൻഡ് കമ്പനികളിൽ നാലും ഇന്ത്യൻ കമ്പനികളാണ്.
Post Your Comments