പാനൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കോവുമ്മൽ പടിഞ്ഞാറേകുനിയിൽ രവീന്ദ്രന്റെ മകൻ അഖിലിനാണ് (26) പരിക്കേറ്റത്.
കരിയാട് മുക്കാളിക്കരയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അഖിലിനെ കുത്തിയത്. കുത്തേറ്റ് നിലത്തു വീണ് പരിക്കേറ്റ അഖിൽ കരിയാട്ടെ പാനൂർ അർബൻ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണ്.
കർഷക സംഘം ഏരിയ സെക്രട്ടറി എം.ടി.കെ. ബാബു, വില്ലേജ് സെക്രട്ടറി സി.എം. ബാബു, പ്രസിഡന്റ് കെ.പി. ചന്ദ്രൻ എന്നിവർ അഖിലിനെ സന്ദർശിച്ചു.
ഈ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാപകമായി കാട്ടുപന്നികൾ, വാഴ, കിഴങ്ങ്, തെങ്ങിൻ തൈ, പച്ചക്കറികൾ എന്നിവ നശിപ്പിക്കുന്നു. കൂട്ടുകൃഷിയും, വ്യക്തിഗത കൃഷിയും വ്യാപകമായി ചെയ്തു വരുന്ന പ്രദേശമായിരുന്നു ഇത്. ഇപ്പോൾ പലരും കൃഷി ഒഴിവാക്കുകയാണ്. ഇതിന് ഒരു പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Post Your Comments