കട്ടപ്പന: കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരു വീടിന്റെ സംരക്ഷണവേലിയും തകർന്നു. കാർ ഓടിച്ചിരുന്ന കട്ടപ്പന അഭിലാഷ് എൻജിനിയറിംഗ് വർക്സ് ഉടമ നത്തുകല്ല് മൈലാടുംപാറ വീട്ടിൽ മോഹനൻ(64), സ്കൂട്ടർ യാത്രക്കാരനായ ചേമ്പളം ഇലവുങ്കൽ പ്രഫുൽ (24) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : പ്രതീക്ഷയോടെ വാഹന ലോകം, മാരുതി സുസുക്കി ഫ്രോങ്ക്സും ജിംനി അഞ്ച് ഡോർ എസ്യുവികളും ഉടൻ എത്തും
കട്ടപ്പന-ഇരട്ടയാർ റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. കട്ടപ്പന ഭാഗത്തുനിന്നു വന്ന മാരുതി സ്വിഫ്റ്റ് കാർ നത്തുകല്ലിനു സമീപം നിയന്ത്രണം നഷ്ടപ്പെടുകയും നിർത്തിയിട്ടിരുന്ന മാരുതി 800 കാറിലും അതുവഴി വന്ന സ്കൂട്ടറിലും ഇടിക്കുകയുമായിരുന്നു. രണ്ടു കാറുകൾക്കും സാരമായ കേടുപാടുകളേറ്റിട്ടുണ്ട്. സ്കൂട്ടറിന്റെ ഹാൻഡിൽ ഒടിയുകയും ചെയ്തു.
പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികത്സ നൽകി. സാരമായി പരിക്കേറ്റ മോഹനനെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ, കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments