തൃശൂർ: അമ്മയെയും മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ (മൂന്ന്), അമന് (ഒന്നര) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.
കുന്നംകുളം പന്നിത്തടത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ബന്ധുവിന്റെ വീട്ടില്‍ പോയ ഷഫീനയും മക്കളും രാത്രിയോടെയാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മുകള്‍ നിലയില്‍ നിന്ന് പുക ഉയരുന്നത് കാണുന്നത്.
സംഭവം നടക്കുമ്പോള്‍ ഷെഫീനയുടെ ഭര്‍ത്താവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഷഫീനയുടെ ഭര്‍ത്താവ് വിദേശത്താണ്.
ആത്മഹത്യാകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments