KeralaLatest News

കുടുംബവഴക്ക്, ഇടുക്കിയിൽ വീടുകൾക്ക് തീയിട്ടു: രണ്ടു വീടുകളും വീട്ടുപകരണങ്ങളും കത്തിനശിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിലെ പൈനാവിൽ രണ്ടു വീടുകൾക്ക് തീയിട്ടു. വീടും വീട്ടുപകരണങ്ങളും കത്തി നശിച്ചു, കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകളാണ് തീവെപ്പിൽ കത്തിയമർന്നത്.

അന്നക്കുട്ടിയുടെ വീട് പൂർണമായും, ജിൻസിൻറെ വീട് ഭാഗികമായും കത്തി നശിച്ചു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു.

തീ വെച്ച സമയത്ത് ഇരു വീടുകളിലും ആളുണ്ടായിരുന്നില്ല എന്നത് വലിയ അപകടം ഒഴിവാകാൻ കാരണമായി. നേരത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയിൽ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സന്തോഷ് തന്നെയാണ് വീടിന് തീ ഇട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button