കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പറവൂർ ചേന്ദമംഗലം സ്വദേശി ജോർജ് ആണ് മരിച്ചത്.
Read Also : പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്
കഴിഞ്ഞ ആഴ്ച പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നായിരുന്നു ജോർജിന് ഭക്ഷ്യവിഷബാധയേറ്റത്. ജോർജ് ഉൾപ്പെടെ ഒൻപത് പേർ ചികിത്സ തേടിയിരുന്നു. ജോർജ് മൂന്നു ദിവസം മുൻപ് ആശുപത്രി വിട്ടു. തുടർന്ന്, ഇന്നലെ വീട്ടിൽ വച്ച് മരിക്കുകയായിരുന്നു.
കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എഴുപതിലേറെ ആളുകൾക്ക് അസ്വസ്ഥതയുണ്ടായി. തുടർന്ന്, ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഹോട്ടലിലെ പ്രധാന പാചകക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Post Your Comments