KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘പൈസയെക്കാൾ ഉപരി എന്റേതായ ഇഷ്ടങ്ങൾക്കാണ് ഞാൻ വില നൽകുന്നത്’: ബിഗ് ബോസിലേക്കില്ലെന്ന് ബിനു അടിമാലി

കൊച്ചി: ടെലിവിഷനിലും സിനിമയിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബിനു അടിമാലി. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ബിനു അടിമാലി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്.

ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥികളുടെ പട്ടികയിൽ ബിനു അടിമാലിയുണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോൾ, ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് തന്നെ വിളിച്ചതായി താരം തുറന്നു പറഞ്ഞിരിക്കുകയാണ്. എന്നാൽ, തനിക്കതിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ബിനു അടിമാലി പറയുന്നു.

ബിനു അടിമാലിയുടെ വാക്കുകൾ ഇങ്ങനെ;

ഒരു അക്കൗണ്ടിൽ തന്നെ ഡിജിലോക്കൽ രേഖകൾ സൂക്ഷിക്കാം, പുതിയ സംവിധാനം ഉടൻ അവതരിപ്പിക്കും

‘ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു. പക്ഷെ എനിക്ക് അങ്ങനെ വീട് വിട്ട് മാറി നിൽക്കാനൊന്നും സാധിക്കില്ല. അങ്ങനെ വന്നാൽ ഞാൻ തകർന്ന് പോകും. എന്നെ പിടിച്ച് 90 ദിവസം പൂട്ടിയിട്ടാൽ ഞാൻ വട്ടനായി പോകും.

പൈസയെക്കാൾ ഉപരി എന്റേതായ ഇഷ്ടങ്ങൾക്കാണ് ഞാൻ വില നൽകുന്നത്. ബിഗ് ബോസ് സംഭവം പരിപാടി തന്നെയാണ്. അതിൽ അവസരം കിട്ടുക എന്ന് പറയുന്നത് ഭാഗ്യമാണ്. എനിക്ക് പേടിയാണ് അതുപോലെയുള്ള വലിയ സെറ്റപ്പിലൊക്കെ ചെല്ലുക എന്ന് പറയുന്നത്. അതിൽ നിന്നും വിളിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button