
പാലക്കാട്: ബൈക്കില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശിയായ നബീല്‍ (19) ആണ് മരണപ്പെട്ടത്.
പട്ടാമ്പി കൊപ്പം മുളയങ്കാവില്‍ ഇന്ന് രാവിലെ ആറരയ്ക്കായിരുന്നു അപകടം. ബൈക്കില്‍ കൂടെ സഞ്ചരിച്ചിരുന്ന ബന്ധുവായ മുഹമ്മദ് ഫൈസലിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടിപ്പര്‍ ലോറിയുടെ അമിതവേഗതയാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവിയില്‍ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments