ദുബായ്: കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ച പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി. ആറ് ഏഷ്യക്കാരും അറബികളും അടങ്ങുന്ന സംഘത്തിനാണ് കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചത്. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കുങ്കുമപ്പൂവ് വ്യാപാരിയിൽ നിന്നും സംഘം 4,70,000 ദിർഹം കൊള്ളയടിച്ചത്. നായിഫ് ഏരിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തന്റെ വീട്ടിലെത്തിയ സംഘം തന്നെ ആക്രമിച്ചു പണം തട്ടിയെടുത്തതായാണ് വ്യാപാരി നൽകിയ പരാതി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് എത്തിയ മൂന്നു പേർ വീട്ടിനുള്ളിൽ പ്രവേശിച്ച് പണം തട്ടിയെടുക്കുയായിരുന്നുവെന്ന് വ്യാപാരി പരാതിയിൽ പറയുന്നു. സംഘത്തിലെ ഒരാൾ തന്നെ മർദ്ദിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷണ സംഘത്തിലെ ഒരാൾ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. അധികം വൈകാതെ ഇവരും പിടിയിലായി. ജയിൽ ശിക്ഷയുടെ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
Post Your Comments