KeralaLatest NewsNews

ആഡംബര വീട് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്, യുവതികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്ന രാജേഷിനെ അന്വേഷിച്ച് പൊലീസ്

ട്രിച്ചി: ആഡംബര വീട്ടില്‍ യുവതികളെ ഉള്‍പ്പെടുത്തി വേശ്യാവൃത്തി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍പ്പോയ ബ്രോക്കര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ട്രിച്ചിയിലെ ഓള്‍ഡ് ഡെയറി തനരത്നം നഗറിലെ ആഡംബര വീട്ടില്‍ യുവതികള്‍ക്കൊപ്പം വേശ്യാവൃത്തി നടത്തിവരികയായിരുന്ന രാജേഷ് എന്നയാള്‍ക്കായാണ് പോലീസ് തിരച്ചില്‍ ശക്തമാക്കിയത്. തന്റെ പക്കല്‍ സുന്ദരികളായ പെണ്‍കുട്ടികളുണ്ടെന്നു പറഞ്ഞു സഞ്ജീവി(21) എന്ന യുവാവിനെ രാജേഷ് തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ വാഗ്ദാനം കേട്ട് ഞെട്ടിയ യുവാവ് ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ആഡംബര വീട് റെയ്ഡ് ചെയ്തു.

Read Also: ഗാർഹിക തൊഴിലാളികളുടെ വേതനം ഡബ്ല്യുപിഎസ് മുഖേന നൽകണം: തൊഴിലുടമകൾക്ക് നിർദ്ദേശവുമായി അധികൃതർ

നിരപരാധികളായ യുവതികളെ വേശ്യാവൃത്തിയില്‍ ഏര്‍പെടുത്തുന്നുണ്ടെന്ന്സ്ഥിരീകരിച്ചു. ഇതിനുശേഷം 2 സ്ത്രീകളെ രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലേക്ക് അയച്ചു. പോലീസ് വരുന്നുണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞ ബ്രോക്കര്‍ രാജേഷ് ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button