ന്യൂഡൽഹി: രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗൾ ഗാർഡന് ഇനി പുതിയ പേര്. അമൃത് ഉദ്യാൻ എന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്രം പേര് മാറ്റിയിരിക്കുന്നത്. നവീകരിച്ച അമൃത് ഉദ്യാനിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമു ഞായറാഴ്ച നിർവഹിക്കും.
‘സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് അമൃത് ഉദ്യാൻ എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പേര് നൽകി’- പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രെസ് സെക്രട്ടറി നവിക ഗുപ്ത പ്രസ്താവനയിൽ അറിയിച്ചു. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കും.
സാധാരണയായി ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഒരുമാസക്കാലമാണ് പെതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കുന്നത്. ഇക്കാലത്ത് ഉദ്യാനത്തില്‍ പുഷ്പകാലമാണ്. കര്‍ഷകര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടി ഉദ്യാനസന്ദർശനം സാധ്യമാകുന്നതിന് വേണ്ടിയാണ് സന്ദര്‍ശനസമയം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് നവിക ഗുപ്ത പറഞ്ഞു.
പതിനഞ്ച് ഏക്കറോളം വിസ്തൃതിയുണ്ട് ഉദ്യാനത്തിന്. ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്ന ഉദ്യാനത്തില്‍ ഹെര്‍ബല്‍ ഗാര്‍ഡനും മ്യൂസിക്കല്‍ ഗാര്‍ഡനും സ്പിരിച്വല്‍ ഗാര്‍ഡനുമുണ്ട്. മുഗള്‍ ഭരണകാലത്താണ് ഉദ്യാനം നിര്‍മിച്ചത്. ഉദ്യാനനിര്‍മിതിയ്ക്ക് പേര്‍ഷ്യന്‍രീതിയുടെ സ്വാധീനമുണ്ട്.
Post Your Comments