NewsBusiness

കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താം, എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയൂ

നിശ്ചിത ഇടവേളകളിലായി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാനിൽ ക്യാഷ് ബാക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്ന ഒട്ടനവധി പ്ലാനുകൾ എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന എൽഐസിയുടെ പ്രമുഖ പ്ലാനുകളിൽ ഒന്നാണ് എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഇൻഷുറൻസ് കവറേജിനൊപ്പം ഉയർന്ന വരുമാനവും ലഭ്യമാക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത. കുട്ടികളുടെ സാമ്പത്തിക ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നവർക്ക് ന്യൂ ചിൽഡ്രൻസ് മണി ബാക് പ്ലാനിന്റെ ഭാഗമാകാവുന്നതാണ്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

12 വയസിൽ താഴെ പ്രായമുള്ള കുട്ടിയുടെ പേരിൽ രക്ഷിതാവിന് പോളിസി എടുക്കാവുന്നതാണ്. പോളിസി എൽഐസി ഏജന്റ് മുഖാന്തരമോ വെബ്സൈറ്റ് വഴി ഓൺലൈനായോ വാങ്ങാൻ സാധിക്കും. പോളിസിയിൽ ചേരുന്നതിനായി പോളിസി ഹോൾഡർ കുട്ടിയുടെ പ്രായം, ഐഡന്റിറ്റി എന്നിവയുടെ തെളിവും സ്വന്തം ഐഡന്റിറ്റിയും നൽകേണ്ടതുണ്ട്.

Also Read: ശബരിമലയെന്നു മാത്രമല്ല, ഒരു ക്ഷേത്രത്തിലും ആർത്തവമുള്ള സ്ത്രീകൾ‌ പ്രവേശിക്കുന്നതിൽ ഒരു വിവേചനവുമില്ല: ഐശ്വര്യ രാജേഷ്

നിശ്ചിത ഇടവേളകളിലായി ഈ പ്ലാനിൽ ക്യാഷ് ബാക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ, കുട്ടിയുടെ വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ ക്യാഷ് ബാക്ക് തുക വിനിയോഗിക്കാൻ സാധിക്കും. ഇൻഷുറൻസ് കാലാവധിയുടെയും പ്രീമിയം പേയ്മെന്റ് ഓപ്ഷനുകളുടെയും കാര്യത്തിൽ തിരഞ്ഞെടുപ്പ് സാധ്യമാകുന്നതാണ്. കൂടാതെ, അടച്ച പ്രീമിയങ്ങൾക്കും, ലഭിച്ച മെച്യൂരിറ്റി തുകയ്ക്കും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C, 10(10D) എന്നിവ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button