Latest NewsNewsBusiness

സൊമാറ്റോയ്ക്ക് പിന്നാലെ എൽഐസിക്കും ജിഎസ്ടി നോട്ടീസ്, നികുതി ഇനത്തിൽ അടയ്ക്കാനുള്ളത് കോടികൾ

മഹാരാഷ്ട്രയിലെ ജിഎസ്ടി അധികൃതരാണ് എൽഐസിക്ക് നോട്ടീസ് അയച്ചത്

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ എൽഐസിക്ക് നോട്ടീസ് അയച്ച് ജിഎസ്ടി അധികൃതർ. പൊതുമേഖല ഇൻഷുറൻസ് കമ്പനി കൂടിയായ എൽഐസിക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസാണ് അയച്ചിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. അക്കാലയളവിൽ ജിഎസ്ടി അടച്ചതിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. റെഗുലേറ്ററി ഫയലിംഗിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ എൽഐസി പങ്കുവെച്ചത്.

മഹാരാഷ്ട്രയിലെ ജിഎസ്ടി അധികൃതരാണ് എൽഐസിക്ക് നോട്ടീസ് അയച്ചത്. പലിശയും ഇതുവരെയുള്ള പിഴയും അടക്കം 806 കോടി രൂപ ജിഎസ്ടിയായി അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. അതേസമയം, നോട്ടീസിനെതിരെ നിശ്ചിത സമയത്തിനുള്ള ജിഎസ്ടി കമ്മീഷണർക്ക് അപ്പീൽ നൽകാൻ എൽഐസി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഇത് കമ്പനിയുടെ പ്രവർത്തനത്തെ യാതൊരു തരത്തിലും ബാധിക്കുകയില്ലെന്ന് എൽഐസി അറിയിച്ചു.

Also Read: പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി മഹിളാ സമ്മേളനം നിയന്ത്രിക്കുന്നത് 200 ഓളം വനിതാ വാളണ്ടിയർമാർ: തൃശൂരിന് ഇന്ന് അവധി

കഴിഞ്ഞാഴ്ച സമാനമായ രീതിയിൽ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും ജിഎസ്ടി അധികൃതർ നോട്ടീസ് അയച്ചിരുന്നു. 401 കോടി രൂപയുടെ ജിഎസ്ടി നോട്ടീസാണ് അധികൃതർ സൊമാറ്റോയ്ക്ക് കൈമാറിയത്. നികുതിയും പിഴയും അടക്കമാണ് സൊമാറ്റോ 401 കോടി രൂപ അടയ്ക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button