പ്രവർത്തന രംഗത്ത് വിപുലീകരണത്തിന് തുടക്കമിടാൻ ഒരുങ്ങുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുളള 495 ജെറ്റുകൾക്കുള്ള ഓർഡറിന്റെ കരാറിനാണ് ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ പകുതി എണ്ണം സ്വന്തമാക്കുന്നതിനുള്ള കരാറിലാണ് ഒപ്പുവയ്ക്കുക. അതേസമയം, ഓർഡറിന്റെ രണ്ടാം പകുതിയുമായി ബന്ധപ്പെട്ടുള്ള കരാർ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കും. 235 എയർബസ് സിംഗിൾ ഐൽ ജെറ്റുകളും, 40 എയർബസ് എ350 വൈഡ്ബോഡി വിമാനങ്ങളും ഉൾപ്പെടുന്നതാണ് രണ്ടാം പകുതി.
എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം തികയുന്ന വേളയിൽ 190 ബോയിംഗ് 737 മാക്‌സ് നാരോബോഡി വിമാനങ്ങൾക്കും, 20 ബോയിംഗ് 787 വിമാനങ്ങൾക്കും, 10 ബോയിംഗ് 777 എക്‌സിനും ഓർഡർ നൽകാനാണ് എയർ ഇന്ത്യയുടെ ലക്ഷ്യമിടുന്നത്. ഓർഡറുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തീകരിക്കുന്നതോടെ ഏറ്റവും വലിയ ആഗോള എയർലൈനുകളുടെ ലീഗിൽ എയർ ഇന്ത്യയും ഇടം നേടും. സർവീസുകൾ വിപുലീകരിക്കുന്നതിനനുസരിച്ച് യാത്രക്കാരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2022- ൽ ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
Also Read: സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു: സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായതായി രാഹുൽ ഗാന്ധി
Post Your Comments