MalappuramLatest NewsKeralaNattuvarthaNews

അശ്ലീല പദപ്രയോഗം നടത്തി: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയിൽ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട്, ‘തൊപ്പി’ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുടെ ഇടയ്ക്ക് ഗതാഗതം തടസപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി എന്നി കുറ്റങ്ങളാണ് കണ്ണൂർ സ്വദേശിയായ ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കടയുടെ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി,​ ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് ,വളാഞ്ചേരി പെെങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്‌ഫുദ്ദീൻ പാടംനൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button