Latest NewsNewsBusiness

ഇന്ത്യയിൽ നിന്നുള്ള വാർഷിക വിൽപ്പനയിൽ നേട്ടവുമായി നോക്കിയ

ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് നെറ്റ്‌വർക്ക് വിതരണത്തിനുള്ള പിന്തുണ നൽകുന്ന കമ്പനി കൂടിയാണ് നോക്കിയ

ഇന്ത്യയിൽ നിന്നുള്ള വാർഷിക വിൽപ്പനയിൽ നേട്ടം കൈവരിച്ചിരിക്കുകയാണ് ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയ. 2021- 22 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് നോക്കിയ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷം ഡിസംബർ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വാർഷിക വിൽപ്പന 129 ശതമാനം ഉയർന്ന് 56.8 യൂറോയായി (ഏകദേശം 5,043 കോടി രൂപ). മുൻ വർഷം ഇതേ പാദത്തിൽ 24.8 കോടി യൂറോയായിരുന്നു വാർഷിക വിൽപ്പന.

ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് നെറ്റ്‌വർക്ക് വിതരണത്തിനുള്ള പിന്തുണ നൽകുന്ന കമ്പനി കൂടിയാണ് നോക്കിയ. ഇത്തവണ 5ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് നോക്കിയയ്ക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ മുന്നേറ്റം കൈവരിക്കാൻ സാധിച്ചത്. ഇന്ത്യയ്ക്ക് പുറമേ, ഇത്തവണ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ- പസഫിക്, ചൈന തുടങ്ങിയ മേഖലകളിൽ നിന്നും ഉയർന്ന വാർഷിക വളർച്ച കൈവരിക്കാൻ നോക്കിയയ്ക്ക് സാധിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഉപകരണങ്ങളുടെ വിൽപ്പന 11 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, ഉപകരണങ്ങളുടെ വിൽപ്പനയിൽ നിന്നും 745 കോടി യൂറോയുടെ നേട്ടം കൈവരിക്കാൻ നോക്കിയയ്ക്ക് സാധിച്ചിട്ടുണ്ട്.

Also Read: മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതി: പൊലീസ് വിളിച്ച് വരുത്തിയ യുവാവ് ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button