കൊല്ലം: മകളെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് ആത്മഹത്യ ചെയ്തത്. മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.
Read Also: യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി: പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
അശ്വന്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന സമയത്ത് പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അതിന് ശേഷം രണ്ട് മണിക്കൂറോളം സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശ്വന്തിനെ പോലീസ് വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യങ്ങളൊന്നും യുവാവിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. രാത്രി 10.30 ന് സുഹ്യത്തുകളാണ് അശ്വന്തിനെ വീട്ടിൽ എത്തിച്ചത്. പിന്നീട് രാവിലെ ഏഴു മണിയോടെ അശ്വന്തിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ അശ്വന്തിന്റെ മൃതദേഹവുമായി ചവറ പോലീസ് സ്റ്റേഷനിൽ ഉപരോധം നടത്തി.
Post Your Comments