ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ ക്ലൗഡ് ആപ്പുകൾ അവതരിപ്പിച്ച് നോക്കിയ. ഫീച്ചർ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി എന്നീ ഹാൻഡ്സെറ്റുകളിലാണ് എട്ടോളം ക്ലൗഡ് ആപ്പുകൾ നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഫീച്ചർ ഫോണുകളിൽ യാതൊരു തടസവുമില്ലാതെ ഹ്രസ്വ വീഡിയോകൾ കാണാൻ സാധിക്കും.
യൂട്യൂബ് ഷോട്ട്സ്, ബിബിസി ഹിന്ദി, സോകോബൻ, 2048 ഗെയിം, ടെട്രിസ് എന്നിവ ഉൾപ്പെടെയുള്ള 8 വ്യത്യസ്ത ആപ്പുകളാണ് ഈ ഫോണുകളിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പുകൾ വഴി വീഡിയോകൾക്ക് പുറമേ, വാർത്തകൾ, കാലാവസ്ഥ അപ്ഡേറ്റുകൾ, ക്രിക്കറ്റ് സ്കോറുകൾ, ഗെയിമുകൾ എന്നിവ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. നിലവിലുള്ള നോക്കിയ 110 4ജി ഉപഭോക്താക്കൾക്കും ക്ലൗഡ് ആപ്പുകളുടെ സേവനം ആസ്വദിക്കാവുന്നതാണ്. ഇതിനായി രണ്ടാഴ്ചക്കുള്ളിൽ തന്നെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. നോക്കിയ 106 4ജി സ്മാർട്ട്ഫോണുകൾക്ക് 2,199 രൂപയും, നോക്കിയ 110 4ജി സ്മാർട്ട്ഫോണുകൾക്ക് 2,399 രൂപയുമാണ് വിപണി വില.
Post Your Comments