പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. സുരക്ഷാ ജീവനക്കാരനായ കൂറ്റനാട് വാവനൂര്‍ സ്വദേശി തുമ്പിപുറത്ത് വീട്ടില്‍ പ്രജീഷ് കുമാറിനെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന പ്രജീഷ് കുമാര്‍ ഈ സൗഹൃദം മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയത്. ബസ് യാത്രയ്ക്കിടയിലും സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദര്‍ശന വേളയിലുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
‘സഖാക്കളുടെ വൈലോപ്പിള്ളി വാഴക്കുലയുമെഴുതും ചങ്ങമ്പുഴ സഹ്യന്റെ മകനുമെഴുതും’: പരിഹാസവുമായി ജോൺ ഡിറ്റോ
മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments