ആലപ്പുഴ: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ തെറ്റുകൾ ഉണ്ടെന്ന ആരോപണം ഉയർന്നതിനു പിന്നാലെ, ഹരിഹാസവുമായി അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. ഷാജി കൈലാസിൽ ഗവേഷണം നടത്തിയ ചിന്ത, ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളി എന്നെഴുതിയതിൽ വലിയ അത്ഭുതമില്ലെന്നും സഖാക്കളുടെ ഡോക്ടറേറ്റ് എല്ലാം അങ്ങനെയാണെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സഖാക്കളുടെ വൈലോപ്പിള്ളി വാഴക്കുലയുമെഴുതുമെന്നും ചങ്ങമ്പുഴ സഹ്യന്റെ മകനുമെഴുതുമെന്നും ജോൺ ഡിറ്റോ പരിഹസിച്ചു. പിണറായിയും പാർട്ടിയും ഉള്ളത്രയും കാലം നമ്മുടെ പൊതു ഇടങ്ങളും, ജ്ഞാന വിനിമയത്തിന്റെ യൂണിവേഴ്സിറ്റികളുമെല്ലാം സഖാക്കളുടെ ദുർഗുണ പരിഹാര പാഠശാലയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഹൃദയാഘാതം: പതിനാറു വയസുകാരി സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു
സഖാവ് ചിന്താ ജെറോം 6 വർഷം നിരന്തര യാത്രകളും വായനയും നടത്തി ഗവേഷണം ചെയ്ത് Phd സ്വീകരിച്ച വിഷയമെന്തെന്നോ? ” ദേവാസുരം, ആറാം തമ്പുരാൻ, വല്ല്യേട്ടൻ തുടങ്ങിയ നാലു സിനിമകളിലെ സവർണ്ണ ബോധമൂട്ടിയുറപ്പിക്കൽ. ” അത് ഇംഗ്ലീഷിൽ.. നമ്മളാരെങ്കിലും ഈ വിഷയത്തിൽ സിനോപ്സിസ് എഴുതിക്കൊണ്ടുചെന്നാൽ യൂണി worse സിറ്റി അപ്പോ റിജക്റ്റ് ചെയ്യും. സഖാവ് ചിന്തയായതിനാൽ ഒന്നും ചിന്തിക്കാതെ അനുവാദം നൽകും..
അതായതുത്തമാ ഷാജി കൈലാസിന്റെ പടത്തിൽ 2021 ൽ ഡോക്ട്രേറ്റ് എടുക്കുന്ന ഗവേഷക 2016 മുതൽ യുവജന കമ്മീഷന്റെ paid അധ്യക്ഷയാണ്. ഷാജി കൈലാസിൽ ഗവേഷണം നടത്തിയ ചിന്ത, ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളി എന്നെഴുതിയതിൽ വലിയ അത്ഭുതമില്ല. സഖാക്കളുടെ ഡോക്ട്രേറ്റെല്ലാം അങ്ങനെയാണ്. മറ്റൊരു സഖാവിന് ഡോക്ടറേറ്റ് കിട്ടിയ കഥ ഞാൻ എഴുതിയിട്ട് സഖാക്കളുടെ തെറി കുറേ കേട്ടതാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം പ്ലേജറിസം (copy paste) ആരോപിച്ച് വിദഗ്ദ്ധ സമിതി റിജക്റ്റ് ചെയ്തു. അദ്ദേഹം CPM നേതാവായ മുൻ മന്ത്രിയെക്കണ്ട് സങ്കടം പറഞ്ഞു..
രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്: സർവ്വേ
മന്ത്രി യൂണി.വി.സിയുടെയടുത്തു വന്നു. വി.സിക്ക് മറ്റൊരാളെക്കൊണ്ട് examine ചെയ്യിച്ച് Phd award ചെയ്യാമെന്നുണ്ട്. അങ്ങനെ copy യടി പ്രബന്ധത്തിന് Phd നേടി മഹാനായ പ്രാസംഗികൻ, UGC Scale നേടി, നുണയിടം എന്നറിയപ്പെട്ട് അവിരാമം വിരാജിക്കുന്നു. മറ്റൊന്ന് ചുള്ളിക്കാടിന്റെ കവിതകളിൽ ഗവേഷണം നടത്തിയ ഒരു സഖാത്തി, അദ്ദേഹത്തിന്റെ താതവാക്യം എന്ന കവിത കേക വൃത്തത്തിലാണ് എന്ന് എഴുതി വച്ചു..
ആ കവിതയുള്ള മാനസാന്തരം എന്ന പുസ്തകത്തിന്റെ അവതാരികയിൽ Dr.K.S. രാധാകൃഷ്ണൻ വ്യക്തമായി പറയുന്നുണ്ട് താതവാക്യം വസന്തതിലകം വൃത്തത്തിലാണെന്ന്..” വെങ്കിടേശ സുപ്രഭാതമെഴുതിയ വസന്തതിലകത്തിലാണ് താതവാക്യം എന്ന നരകകീർത്തനം എഴുതിയിരിക്കുന്നത് ” എന്ന് അതിലുണ്ട്. അതുപോലും നോക്കാതെ പരമാബദ്ധം ഉളള ഗവേഷണ പ്രബന്ധത്തിന്റെ Page ഗൈഡ് നമ്പൂതിരി സാറ് സാക്ഷ്യപ്പെടുത്തി നൽകിക്കൊടുത്ത് ഡോക്റ്ററേറ്റ് നൽകിയിരിക്കുന്നു.
ചുള്ളിക്കാട് കരഞ്ഞ് പറഞ്ഞിട്ടും ഞാൻ അലറിപ്പറഞ്ഞിട്ടും നാളിതുവരെ തിരുത്തിയിട്ടില്ല. അത് പുസ്തകമായി പ്രസിദ്ധീകരിച്ച് വീണ്ടും ചുള്ളിക്കാടിനെ അപമാനിച്ചു കൊണ്ടിരിക്കുന്നു..
അതിനാൽ സഖാക്കളുടെ വൈലോപ്പിള്ളി വാഴക്കുലയുമെഴുതും ചങ്ങമ്പുഴ സഹ്യന്റെ മകനുമെഴുതും. പിണറായിയും പാർട്ടിയും ഉള്ളത്രയും കാലം നമ്മുടെ പൊതു ഇടങ്ങളെല്ലാം , ജ്ഞാന വിനിമയത്തിന്റെ യൂണിവേഴ്സിറ്റികളെല്ലാം സഖാക്കളുടെ ദുർഗുണ പരിഹാര പാഠശാലയായി തുടരും.
Post Your Comments