KottayamKeralaNattuvarthaLatest NewsNews

വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ചു : കോട്ടയത്ത് മകൻ അറസ്റ്റിൽ

മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പൊലീസിൻ്റെ പിടിയിലായത്

കോട്ടയം: കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ പൊലീസ് പിടിയിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പൊലീസിൻ്റെ പിടിയിലായത്.

Read Also : ദേവപ്രശ്‌നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തി, പ്രവചനം യാഥാര്‍ത്ഥ്യമായി

മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദ്ദനം നിർത്തിയില്ല. ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു.

Read Also : മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സർവ്വീസ്: കൊച്ചി നഗരപരിധിയിൽ ഫീഡർ സർവ്വീസുമായി കെഎസ്ആർടിസി

തുടർന്ന്, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button