ആലപ്പുഴ: വിവാഹത്തിന് മുമ്പേ നവ വധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരി പിടിയിലായത് നാട്ടുകാരുടെ ഇടപെടൽ മൂലം. പെൺകുട്ടിയെ അഞ്ച് വർഷമായി പീഡിപ്പിച്ച് പോന്നിരുന്ന കരൂര്‍ മാളിയേക്കല്‍ നൈസാമിനെ (47) നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി. അമ്പലപ്പുഴ പൊലീസ് ആണ് കേസെടുത്തത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നൈസാം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. നൈസാമിന്റെ വ്യാപാര സ്ഥാപനത്തിലാണ് പെണ്‍കുട്ടി ജോലി ചെയ്തുവന്നിരുന്നത്. നൈസാം മുന്‍കൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. ഡിസംബര്‍ 18 നായിരുന്നു യുവതിയുടെ വിവാഹം. ഈ സമയം യുവതി ഗർഭിണിയായിരുന്നു. ഗർഭിണിയാണെന്ന വിവരം മനസിലാക്കിയാണ് നൈസാം യുവതിയെ, സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിച്ചതെന്നാണ് സൂചന. വിവാഹശേഷമാണ് ഭർത്താവ് ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെത്തിയതോടെയാണ്, അഞ്ച് വർഷം നീണ്ട പീഡനകഥ പുറംലോകം അറിയുന്നത്. 16 വയസു മുതല്‍ നൈസാം തന്നെ പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതി പൊലീസിന് മൊഴി നല്‍കി. യുവതിയുടെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. പെൺകുട്ടി നൈസാമിനെതിരെ പരാതി നൽകിയതോടെ, ഇയാളെ ആളുകള്‍ തടഞ്ഞുവച്ചു കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Post Your Comments