തിരുവനന്തപുരം: സെപ്റ്റംബറിലോ ഒക്ടോബറിലോ വിഴിഞ്ഞത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കപ്പലടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഒരു വര്‍ഷത്തിലധികം കഴിഞ്ഞാല്‍ മാത്രമേ തുറമുഖത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ രീതിയിലാകൂ എന്നും മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു.
എന്നാൽ, പണി എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
60 ശതമാനത്തോളം പണി പൂര്‍ത്തിയായി എന്നും മന്ത്രി പറഞ്ഞു.
കല്ലിന്‍റെ ക്ഷാമം നിലവിലില്ല. ഏഴ് പുതിയ ക്വാറികള്‍ക്ക് കൂടി ലൈസന്‍സ് കൊടുക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. കല്ല് കൂടുതല്‍ വേണ്ടി വരുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സമരം കാരണം നഷ്ടപ്പെട്ട ദിനങ്ങള്‍ കൂടുതല്‍ സമയം ജോലി ചെയ്ത് തിരിച്ചുപിടിക്കുമെന്നും മന്ത്രി വിഴിഞ്ഞത്ത് അവലോകന യോഗത്തിന് ശേഷം പറഞ്ഞു.
Post Your Comments