
കോഴിക്കോട്: കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന.
ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ മുഹമ്മദ് ഷാഫി എന്നയാൾക്ക് ഗുരുതര പരിക്കേറ്റു. പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് വിവരം.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments